വിവരവിസ്ഫോടനത്തിന്റെ ഒരു യുഗത്തിലാണ്‌ നാം ഇപ്പോള്‍. വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ കാത്തിരിക്കുന്ന കാലം.ഒറ്റ മൗസ് ക്ലിക്കിലൂടെ വിശാലവും അത്ഭുതപ്പെടുത്തുന്നതുമായ ഒരു വിജ്ഞാന ലോകമാണ്‌ നമ്മുടെ മുന്നില്‍ തുറക്കപ്പെടുന്നത്. എന്നാല്‍ ആ വിജ്ഞാനവിഹായസില്‍ വിഹരിക്കുമ്പോള്‍ അതിന്റെ അതിരും അകലവും അറിയാ‌തെ നാം വിഷമിച്ചുപോകുകയാണ്‌.

അറിവിന്റെ മഹത്വം വളരെ വലുതാണ്‌. നമ്മുടെ ധനം നശിക്കും, മൂല്യം കുറയും, കവര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ അറിവു ഒരിക്കലും നശിക്കുന്നതുമില്ല, മൂല്യം നഷ്ടപ്പെടുന്നതുമില്ല, അതിനു കാവല്‍ നില്‍കുകയും വേണ്ട. അറിഞ്ഞത് മധുരമുള്ളതാണ്‌, അറിയാനുള്ളത് അതിനേക്കാള്‍ മധുരമുള്ളതാണ്‌. വിജ്ഞാനം അന്വേഷിച്ച് അതിന്റെ ശക്തി സൗന്ദര്യങ്ങള്‍ കണ്ടെത്തുക.

വിജ്ഞാന പ്രചരണത്തിന് സൈബര്‍ലോകത്തുള്ള സാധ്യത വിവരിരണാതീതമാണ്‌. അതിന്റെ പ്രാധാന്യവും സാധ്യതയും മനസ്സിലാക്കിക്കൊണ്ടാണ് ഞങ്ങള്‍ ഈ വെബ് സൈറ്റ് തുടങ്ങിയത്. വിജ്ഞാനത്തിന്റെ വളരെ ചെറിയ ഒരു ഭാഗം ശേഖരിച്ച് വായനക്കാര്‍ക്ക് സമര്‍പ്പിക്കുന്നു. കടപ്പാടുകളേറെ. ഈ വെബ് സൈറ്റ് ഉണ്ടാക്കുന്നതിന്റെ ആവശ്യത്തിനായി ഒരു പാടു അന്വേഷണങ്ങളും പരി‌ശോധനകളും ചെയ്തിട്ടുണ്ട്. അതിനുള്ള നന്ദിയും കടപ്പാടും ഇവിടെ രേഖപ്പെടുത്തുന്നു.

ഒപ്പം തന്നെ ഇതിന്റെ ഉള്ളടക്കങ്ങള്‍ പരിപൂര്‍ണമെന്നുള്ള അമിത വിശ്വാസവും ഇതിന്റെ ഉടമകള്‍ക്കില്ല. അറിവ് ഒരു മഹാസാഗരം പോലെ ഭൃഹത്തായതു കൊണ്ട് തന്നെ ഇതില്‍ ഇനിയും അരിവുകള്‍ ചേര്‍ത്ത് കൊണ്ടേയിരിക്കും. അതിലേക്കായി വായനക്കാരുടെ സംഭാവനകളും നിര്‍ദ്ദേശങ്ങളും ഒപ്പം നിര്‍മ്മാത്മകമായ നിരൂപണങ്ങളും വളരെ വിലപ്പെട്ടതാണ്‌. അത് മടികൂടാതെ നല്‍കിക്കൊണ്ടേയിരിക്കണമെന്ന് കൂട്ടത്തില്‍ ഒരു അപേക്ഷയും.

നിങ്ങളുടെ എല്ലാവിധ അഭിപ്രായങ്ങളും, നിര്‍ദ്ദേശങ്ങളും, വിമര്‍ശനങ്ങളും താഴെ പറയുന്ന അഡ്രെസ്സില്‍ അയക്കുക.

ariyukadotcom@gmail.com

അറിയുക ഡോട്ട് കോം നു വേണ്ടി

മുഹമ്മദ്‌ സമീര്‍ സീതീരകത്ത് , തൃക്കരിപ്പൂര്‍ 

ഫോണ്‍ : + 971 50 7425 403

Whats App + 971 50 7425 403

Facebook : https://www.facebook.com/cmsameer2000