അറിയുക … ശരിയാണ്‌ … അറിയണം … അറിയേണ്ടതെല്ലാം അറിയണം. അറിയാന്‍ വായിക്കണം. ഇവിടെ ഒരുക്കിയിരിക്കുന്നതും വായിക്കാനുള്ളതു തന്നെ.വിജ്ഞാനം സാഗരമാണ്‌. നാം അറിഞ്ഞിരുന്നതിനേക്കാള്‍ കൂടുതല്‍ അറിയാത്ത കാര്യങ്ങളാണ്‌. അറിയാത്തത് അറിയുമ്പോള്‍ നമുക്ക് ഏറെ ആനന്ദം ലഭിക്കുന്നു. വിവരവിസ്ഫോടനത്തിന്റെ ഈ യുഗത്തില്‍‌ ഒറ്റ മൗസ് ക്ലിക്കില്‍ ഒരു വിജ്ഞാന ലോകമാണ്‌ നമ്മുടെ മുമ്പില്‍ തുറക്കപ്പെടുന്നത്.

അറിവിന്റെ മഹത്വം വളരെ വലുതാണ്‌. നമ്മുടെ ധനം നശിക്കും, മൂല്യം കുറയും, കവര്‍ച്ച ചെയ്യപ്പെടും. എന്നാല്‍ അറിവു നശിക്കുന്നില്ല, അറിവിന്റെ മൂല്യം നഷ്ടപ്പെടുന്നുമില്ല, അതിനു കാവല്‍ നില്‍കുകയും വേണ്ട. അറിഞ്ഞത് മധുരമുള്ളതാണ്‌, അറിയാനുള്ളത് അതിനേക്കാള്‍ മധുരമുള്ളതാണ്‌. അറിവിന്റെ ഉറവിടങ്ങളെ അന്വേഷിക്കുക, കണ്ടെത്തുക.അറിവാണ്‌ ജീവിതം. അറിഞ്ഞാലേ ജീവിക്കാന്‍ പറ്റുകയുള്ളൂ. മനുഷ്യന്‍ ഒഴികെയുള്ള എല്ലാ ജന്തുജാലങ്ങള്‍ക്കും അവയുടെ സൃഷ്ടാവ്‌ ജീവിക്കാനാവശ്യമുള്ള അറിവുകള്‍ നല്‍കിയാണ്‌ പടച്ചിരിക്കുന്നത്. എന്നാല്‍ മനുഷ്യന്‍ ജീവിക്കവാനുള്ള അറിവുകള്‍ നേടിയെടുക്കേണ്ടതുണ്ട്.നന്മ പ്രചരിപ്പിക്കുന്നവരും തിന്മയെയും അനീതിയെയും എതിര്‍ക്കുന്നവരും ആയ ഒരു സമൂഹമായി നാം മാറണം. അതിനു വേണ്ടത് നല്ല ജ്ഞാനവും പക്വതയുമാണ്‌. വേണ്ടുവോളം അറിവുകള്‍ നേടി സ്വയം പുരോഗമിക്കുകയും അതിലൂടെ സമൂഹ്യ പുരോഗതിക്കും രാജ്യ പുരോഗതിക്കും വേണ്ടി യത്നിക്കുകയും ചെയ്യുക.

ഒരു പ്രത്യേക സമുദായമോ മതമോ ആശയമോ എന്ന നിലയ്ക്കല്ല, ഈ രാജ്യത്തിന്റെ പൗരന്മാര്‍ എന്ന നിലയില്‍ , ഒരു രാഷ്ട്രം ഭവനം പോലെയാണ്‌. ഒരു വീട്ടില്‍ പാര്‍‍ക്കുന്നവരുടെ ഐക്യം ആണ്‌ ആ വീടിന്റെ ഏറ്റവും വലിയ സ്ഥിരതയും ഐശ്വര്യവും. അതാണ്‌ വീടിന്റെ സമാധാനം. ഒരേ മാതാപിതാക്കളുടെ മക്കള്‍ക്കിടയില്‍ പല വ്യത്യാസങ്ങള്‍ ഉണ്ടാകാം, ചേരിതിരുവുകള്‍ ഉണ്ടാകാം, അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടാകാം. എങ്കിലും ഒരേ മാതാപിതാക്കളുടെ മക്കള്‍ എങ്ങനെയാണോ ഒരു കൂരക്ക് കീഴെ ഐക്യത്തോടും, സ്നേഹത്തോടും താമസിക്കുന്നത്, അതാണ്‌ ഭവനതിന്റെ നന്മയും ഐശ്വര്യവും സമാധാനവുമെങ്കില്‍ രാഷ്ട്രവും ഒരു ഭവനമാണെന്ന സങ്കല്പത്തിലും, വിവിധ മതങ്ങളിലും ,സിദ്ധാന്തങ്ങളിലും, കക്ഷികളിലും വിശ്വസിക്കുന്നവര്‍ – അവര്‍ ഐക്യത്തോടെ സ്നേഹപൂര്‍‌വ്വം കൈ കോര്‍ത്ത് ഒറ്റക്കെട്ടായി നിലനില്‍ക്കണമെന്ന് സ്നേഹപൂര്‍‌വ്വം അപേക്ഷിക്കുന്നു‍.

 

Leave a comment