ഇന്ത്യ

ദക്ഷിണേഷ്യയിലെ ഒരു വലിയ രാഷ്ട്രമാണ് ഔദ്യോഗികമായി റിപ്പബ്ലിക്ക് ഓഫ് ഇന്ത്യ (ഹിന്ദി: भारत गणराज्य) എന്നറിയപ്പെടുന്ന ഇന്ത്യ എന്ന ഭാരതം. ഹിന്ദുസ്ഥാന്‍ എന്നും ഇതു് അറിയപ്പെടുന്നുവെങ്കിലും ഈ പദം ഇന്ത്യന്‍ യൂണിയനുപുറമെ പാകിസ്താനെയും ബംഗ്ലാദേശിനെയും കൂടി ഉള്‍ക്കൊള്ളുന്നതാണ്. ന്യൂഡല്‍ഹിയാണ്‌ ഇന്ത്യയുടെ തലസ്ഥാനം . ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ഏഴാമത്തെ രാജ്യവും ഏറ്റവും അധികം ജനസംഖ്യയുള്ള രണ്ടാമത്തെ രാജ്യവും ഏറ്റവുമധികം ജനങ്ങള്‍ അധിവസിക്കുന്ന ജനാധിപത്യ രാഷ്ട്രവുമാണ്‌. രാജ്യത്തിന്റെ തെക്കായി ഇന്ത്യന്‍ മഹാസമുദ്രവും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ബംഗാള്‍ ഉള്‍ക്കടലുമുള്ള ഇന്ത്യയ്ക്ക് 7,517 കിലോമീറ്ററുകള്‍ (4,671 മൈ.) നീളം‌വരുന്ന തീരപ്രദേശമുണ്ട്. ഇന്ത്യയുടെ കരപ്രദേശം പാകിസ്താന്‍, ബംഗ്ളാദേശ്‌, ചൈന, നേപ്പാള്‍ മുതലായ രാജ്യങ്ങളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നു. ദ്വീപുകളായ ശ്രീലങ്ക, മാലദ്വീപ്, ഇന്തോനേഷ്യ എന്നിവ സമീപത്തായും സ്ഥിതിചെയ്യുന്നു.

സിന്ധു നദീതടസംസ്കാരഭൂമിയായ ഇവിടം പല വിശാല സാമ്രാജ്യങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിരുന്നു. ചരിത്രപരമായി പ്രാധാന്യമര്‍‌ഹിക്കുന്ന പല വാണിജ്യപാതകളും ഇതുവഴിയുമായിരുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡം അതിന്റെ ചരിത്രത്തിലുടനീളം അതിന്റെ വാണിജ്യ സാംസ്കാരിക സമ്പത്തിനു പ്രശസ്തമാണ്‌. ലോകത്തെ പ്രധാനപ്പെട്ട നാലു മതങ്ങള്‍ – ഹിന്ദുമതം, ബുദ്ധമതം, ജൈനമതം, സിക്കുമതം എന്നിവ – ഇവിടെയാണ്‌ ജന്മമെടുത്തത്. കൂടാതെ ഒന്നാം നൂറ്റാണ്ടില്‍ ഇവിടെയെത്തിയ സൊറോആസ്ട്രിയനിസം, ജൂതമതം, ക്രിസ്തുമതം, ഇസ്ലാംമതം എന്നീ മതങ്ങള്‍ രാജ്യത്തിന്റെ സാംസ്കാരികവൈവിധ്യത്തിന്‌ ആഴമേകി. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ ക്രമേണ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി ഇന്ത്യയെ ഒരു ബ്രിട്ടീഷ് കോളനിയായി കയ്യടക്കി. തുടര്‍‌ന്ന് മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തില്‍ നടന്ന സമാധാനത്തിലൂന്നിയ സമരങ്ങളുടെ ഫലമായി 1947 ഓഗസ്റ്റ് 15നു ബ്രിട്ടീഷ്‌ കൊളോണിയല്‍ ഭരണത്തില്‍ നിന്ന്‌ ഇന്ത്യ സ്വാതന്ത്ര്യം നേടി.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment