‘തിലാവത്ത്’ എന്ന പദത്തിന്‌ ‘പാരായണം’ എന്നാണര്‍ത്ഥം. ഓത്തിന്റെ സുജൂദിന്‌ ‘സുജൂദുത്തിലാവത്ത്’ എന്നു പറയുന്നു. വിശുദ്ധ ഖുര്‍‌ആനില്‍ ‘സജദഃ’യുടെ ചില ആയത്തുകളുണ്ട്. ആ ആയത്തുകള്‍ ഓതുമ്പോഴും കേള്‍ക്കുമ്പോഴും സുജൂദ് ചെയ്യല്‍ സുന്നത്താണ്‌. നിസ്ക്കാരത്തിലാണെങ്കിലും അല്ലെങ്കിലും സുജൂദ് സുന്നത്താണ്‌. എന്നാല്‍ ഇമാം ഓത്തിന്റെ സുജൂദ് ചെയ്യുന്നില്ലെങ്കില്‍ മ‌അ്‌മൂമിന്‌ അതു ചെയ്യാന്‍ പാടില്ല. ഇമാം സുജൂദ് ചെയ്യുന്നുണ്ടെങ്കില്‍ മ‌അ്‌മൂമിന്‌ അതു ചെയ്യാതിരിക്കാനും നിവൃത്തിയില്ല. ഓത്തിന്റെ സുജൂദ് ഒന്നേയുള്ളൂ. നിസ്ക്കരിക്കുന്നയാള്‍ സജദഃയുടെ ആയത്ത് ഓതിയാല്‍ ഉടനെ തക്‌ബീര്‍ ചൊല്ലിക്കൊണ്ട് സുജൂദിലേക്ക് പോവുക. സുജൂദില്‍ നാം പതിവായി ചൊല്ലാറുള്ള ദിക്‌റുകള്‍ ചൊല്ലുക. പിന്നീട് തക്‌ബീര്‍ ചൊല്ലിക്കൊണ്ടു തന്നെ സുജൂദില്‍നിന്ന് ഉയരുകയും ഖുര്‍‌ആന്‍ പാരായണം തുടരുകയും ചെയ്യുക.

നിസ്ക്കാരത്തിലല്ലാതെ ഒരാള്‍ സജഃദയുടെ ആയത്ത് ഓതുകയോ ഓതുന്നത് കേള്‍ക്കുകയോ ചെയ്താല്‍, ആയത്ത് ഓതിയ ഉടനെ തക്‌ബീറതുല്‍ ഇഹ്‌റാം ചൊല്ലുക. പിന്നീട് സുജൂദ് ചെയ്യുക. സുജൂദില്‍ നിന്ന് എഴുന്നേറ്റിരുന്നുകൊണ്ട് തന്നെ സലാം വീട്ടുകയും ചെയ്യുക. എന്നാല്‍, മറ്റൊരാള്‍ ഓതുന്നത് കേട്ട് നിസ്ക്കരിക്കുന്നവര്‍ സുജൂദ് ചെയ്യാന്‍ പാടില്ല. ഖുര്‍‌ആനില്‍ സജദഃയുടെ പതിനാല്‌ ആയത്തുകളാണുള്ളത്.

sujud tilawah

Recommend to friends
  • gplus
  • pinterest

About the Author

Leave a comment