നല്ല ഉറക്കത്തിന്

- എല്ലാ ദിവസവും കൃത്യസമയത്ത് ഉറങ്ങുക. നേരത്തെ ഉണരുന്നവര്‍ അല്‍പം താമസിച്ചു കിടക്കുക. ശരാശരി എട്ടുമണിക്കൂറാണ് ഒരു വ്യക്തിക്കു വേണ്ട ഉറക്കം. എന്തെങ്കിലും ജോലിയിലേര്‍പ്പെട്ട് ഉറക്കം വരുമ്പോള്‍ മാത്രം കിടക്കുക.

– ഉറങ്ങുന്നതിനു തൊട്ടുമുമ്പ് അമിതാഹാരം ഒഴിവാക്കുക. ഉറങ്ങുന്നതിനു നാലു മണിക്കൂര്‍ മുമ്പെങ്കിലും ഭക്ഷണം കഴിക്കണം. ഉറങ്ങും മുമ്പ് പാലോ, മാംസ്യം അടങ്ങിയ പാനീയങ്ങളോ കുടിക്കുന്നത് ഉറക്കം വരാന്‍ സഹായിക്കും. ആല്‍ക്കഹോള്‍, കാപ്പി, കഫീന്‍ അടങ്ങിയ മറ്റു പാനീയങ്ങള്‍, ചോക്ലേറ്റ്, പുകവലി എന്നിവ കഴിവതും ഒഴിവാക്കുക. പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍. നല്ല ഉറക്കത്തിന് സ്ളീപ്ഹൈജീന്‍ ആവശ്യമാണ്.

– ദിവസം മുഴുവന്‍ എന്തെങ്കിലും ജോലിയില്‍ മുഴുകുക. കിടന്ന ഉടനെ ഒരു ദിവസം ഉറങ്ങിയില്ലെങ്കിലും അതേ സമയം തന്നെ തുടര്‍ന്നുള്ള രാത്രികളിലും ഉറങ്ങുന്നതാണു നല്ലത്.

– പ്രായമായവര്‍ക്ക് രാവിലെയുള്ള സുഖനിദ്രയ്ക്കാണു ഭംഗം വരുന്നത്. ബ്രീതിങ് എക്സര്‍സൈസ്, യോഗ, പ്രാര്‍ഥന ഇവ അവരുടെ മനസ് ശാന്തമാക്കും. ഉറക്കഗുളികകള്‍ ഇല്ലാതെ ഉറങ്ങാന്‍ പരിശീലിക്കണം.

– അനുബന്ധ രോഗങ്ങള്‍ ഉറക്കത്തെ വ്യത്യാസപ്പെടുത്തും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനക്ഷമതക്കുറവ് എന്നിവ ഉറക്കത്തെ സാരമായി ബാധിക്കുന്നു. ഇവയുടെ ഫലപ്രദമായ ചികിത്സ ഉറക്കത്തെ മെച്ചമാക്കും.

– അമിതവണ്ണമുള്ളവര്‍ക്കും കൂര്‍ക്കം വലിക്കാര്‍ക്കും ഉറക്കക്കുറവ് അനുഭവപ്പെടുന്നത് ഉറക്കതടസം അഥവാ ഒബ്സ്ട്രക്ടീവ് സ്ളീപ് അപ്നിയ എന്ന രോഗം മൂലമാകാം. അണ്ണാക്കിന്റെയും കുറുനാക്കിന്റെയും അമിതവണ്ണം മൂലം ശ്വാസം തടസപ്പെടുന്ന രോഗമാണിത്. ഇ എന്‍ ടി ഡോക്ടറുടെ പരിശോധന വേണ്ടിവരും.

– സ്ത്രീകളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉറക്കക്കുറവിലേക്കും വിഷാദത്തിലേക്കും നയിക്കാം. ഉറക്കമില്ലല്ലോ എന്നു ചിന്തിച്ച് ആവലാതിപ്പെടാതിരിക്കുക. ഉറക്കമില്ലാത്ത അവസരങ്ങളെ ഗുണകരമാക്കുക.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment