രക്തസമ്മര്‍ദമുള്ളവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. ഉപ്പ് നിയന്ത്രിക്കുക

ഒരു ദിവസം ശരീരപ്രക്രിയയ്ക്ക് ആവശ്യമായ അളവിന്റെ എത്രയോ ഇരട്ടി അളവില്‍ ഉപ്പ് നാം ഭക്ഷണത്തിലുള്‍പ്പെടുത്തുന്നു. ഉപ്പിന്റെ അമിത ഉപയോഗം നിയന്ത്രിക്കുക. അച്ചാര്‍, പപ്പടം, ഉണക്കമത്സ്യം ഇവ ഒഴിവാക്കുകയാണ് ഇതിന്റെ ആദ്യപടി.

2. വ്യായാമം ജീവിതചര്യയാക്കുക

ദിവസവും കുറഞ്ഞത് അഞ്ചു കിലോമീറ്ററെങ്കിലും നടക്കുക. നീന്തല്‍, സൈക്കിള്‍ ചവിട്ടല്‍ തുടങ്ങിയ വ്യായാമങ്ങളും നല്ലതാണ്. എന്നാല്‍, ഉയര്‍ന്ന രക്തസമ്മര്‍ദമുള്ളവര്‍ കഠിനവ്യായാമങ്ങള്‍ ചെയ്യുന്നത് നല്ലതല്ല.

3. തൂക്കം കുറയ്ക്കുക

ശരീരത്തില്‍ കൊഴുപ്പടിയുന്നതും തടി കൂടുന്നതും നിയന്ത്രിക്കുക. വറുത്തതും പൊരിച്ചതുമായ സാധനങ്ങള്‍, എണ്ണ പലഹാരങ്ങള്‍ ഒഴിവാക്കുക.
പുകവലിയും മദ്യപാനവും
പുകവലി, മദ്യപാനം ഇവയുടെ ഉപയോഗം ക്രമേണ കുറച്ചുകൊണ്ടുവരികയോ പൂര്‍ണമായും ഒഴിവാക്കുകയോ വേണം.

4. മാനസികസംഘര്‍ഷം ഒഴിവാക്കുക

ഇത്തരക്കാരില്‍ അരക്ഷിതാവസ്ഥയും ഭയവും സാധാരണമായതിനാല്‍ പെട്ടെന്ന്ദേഷ്യപ്പെടുക, ക്ഷമാശീലമില്ലായ്മ, ഉറക്കമില്ലായ്മ, വിശപ്പില്ലായ്മ എന്നിവയുംകണ്ടുവരുന്നു. വീട്ടിലെയും ജോലിസ്ഥലത്തെയും തിരക്കും സംഘര്‍ഷവും ഇതിന്ആക്കംകൂട്ടുന്ന ഘടകങ്ങളാണ്. ഇത്തരക്കാരോട് സ്നേഹത്തോടെയും സൗമ്യതയോടെയുംപെരുമാറുക.

Recommend to friends
  • gplus
  • pinterest

About the Author

Leave a comment